2014, മേയ് 1, വ്യാഴാഴ്‌ച

അനിൽ കുമാറിനു മറുപടി- ഭാഗം നാല് (സഫിയയുമായുള്ള വിവാഹം )




സാധാരണ വിമർശകർ ദുരുപയോഗം ചെയ്യുന്ന മറ്റൊരു ചരിത്ര ഭാഗമാണ് പ്രവാചകൻ സഫിയ്യാ ബീവിയെ വിവാഹം കഴിച്ച ചരിത്ര സംഭവം. അനിൽ കുമാറും ഈ സംഭവത്തെ ഒഴിവാക്കിയില്ല. അനിൽ എഴുതിയത് കാണുക:
സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
"എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.
ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക്‌ കാവല്‍ നിന്നു എന്നാണ്. മുഹമ്മദ്‌ രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ്‌ കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ്‌ വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.” പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)
ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.
മറുപടി:
പ്രവാചകൻ ഖുർആന്റെ കല്പ്പനയെ തെറ്റിച്ചു എന്നും സഫിയാ ബീവിയെ നിർബന്ധിച്ച് ഭാര്യയാക്കി എന്നൊക്കെയാണ് അനിലിന്റെ ആരോപണങ്ങളുടെ പ്രധാന ഭാഗങ്ങൾ . മുസ്ലിം ലോകം എഴുതി തള്ളിയ സീറയുടെ ഒരു ഭാഗവും മേമ്പൊടി ആയി കൊടുത്തിരിക്കുന്നു (വ്വിവാഹത്തിനു സമ്മതമല്ലാത്ത സഫിയ നബിയെ അപായാപ്പെടുത്തുക വരെ ചെയ്യുമായിരുന്നു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഉദ്ദേശം)
ഒന്നാമത് ഈ വിവാഹത്തിന് സഫിയ്യാ ബീവി നിര്ബന്ധിക്കപ്പെടുക ആയിരുന്നോ എന്ന് പരിശോധിക്കാം:
لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي
സഫിയ നബിയുടെ അടുക്കൽ വന്നപ്പോൾ നബി അവരോടു പറഞ്ഞു: ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് ദൈവം അദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചില്ല. അവർ പറഞ്ഞു" ദൈവദൂതരേ, നിശ്ചയമായും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് പോലെ ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരില്ല" അപ്പോൾ നബി പറഞ്ഞു:
"നീ നിനക്ക് തെരഞ്ഞെടുക്കാം. നീ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ ഭാര്യാക്കാം . ഇനി നീ ജൂതമതം തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കാം .നിനക്ക് നിന്റെ ജനതയിലേക്ക്‌ മടങ്ങാം" അവർ പറഞ്ഞു: "ഞാൻ ഇസ്ലാം സ്വീകരിക്കാൻ ശക്തമായി ആഗ്രഹിക്കുന്നു. അങ്ങ് എന്നെ ക്ഷണിക്കുന്നതിന് മുന്പ് തന്നെ ഞാൻ
അങ്ങയുടെ അടുക്കലേക്കു വരുമ്പോൾ തന്നെ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു . എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. കുഫ്രിന് പകരമായി ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നു . സ്വതന്ത്രയാവുന്നതിനെക്കാളും സ്വന്തം ജനതയിലേക്ക്‌ മടങ്ങുന്നതിനെക്കാളും ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും ഇഷ്ടപ്പെടുന്നു ". (ഇബ്നു സാദ് 8/123)
അപ്പോൾ സഫിയാ ബീവിയെ നബിയുടെ പത്നിയാക്കാനുള്ള തീരുമാനം സഫിയ ബീവിയുടെ (റ) പൂർണ്ണ സമ്മതത്തോടെ ആയിരുന്നു എന്ന് വ്യക്തം. ഒരു കള്ളം പൊളിഞ്ഞു.
ഇനി ഇദ്ദയുടെ നിയമത്തെ കുറിച്ചുള്ള ആരോപണം നോക്കാം . നബി ഇദ്ദ നിയമം ലംഘിച്ചുവെന്നാണ് ആരോപണം. യുദ്ധതടവുകാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിയമം നോക്കാം:
عن أبي سعيد الخدري ورفعه أنه قال في سبايا أوطاس لا توطأ حامل حتى تضع ولا غير ذات حمل حتى تحيض حيضة
അബീ സഈദുൽ ഖുദ്രി നബിയെ തൊട്ട് ഉദ്ദരിച്ച ഹദീസ്. അവതാസ് തടവുകാരെ സംബന്ധിച്ച് നബി പറഞ്ഞു: ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും ബന്ധപ്പെടരുത് "
(അബൂദാവൂദ് 2157)
യുദ്ധതടവുകാരി ആയിരുന്ന സഫിയാ ബീവി നബിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്വതന്ത്രയാക്കപ്പെട്ടത്‌ . അവരുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം :
عَنْ أَنَسِ ...فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അനസ്ബ്നു മാലിക്കിൽ നിന്ന് നിവേദനം. നബി അവരെ തനിക്കുവേണ്ടി തെരഞ്ഞെടുത്തു.അവരുമായി പുറപ്പെട്ടു.അങ്ങനെ ഞങ്ങൾ സാദ് അസ്സബാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ തന്റെ ആര്തവത്തിൽ നിന്ന് ശുധിയാക്കപ്പെടുകയുണ്ടായി അപ്പോൾ പ്രവാചകൻ അവരെ വിവാഹം ചെയ്തു.
(ബുഖാരി 3889)
സീറയിൽ നിന്ന് ഉദരിച ഒരു ഭാഗം സത്യത്തിൽ ആധികാരികമല്ലെങ്കിൽ കൂടി മറുപടി പറയുന്നു. നബിയുടെയും സഫിയയുടെയും ഇടയിൽ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാത്ത ഒരനുയായി പുറത്ത് കാവൽ നിന്നു എന്ന് മാത്രമാണ് സംഭവത്തിൽ നിന്ന് മനസ്സിലാവുന്നത് . നിർബന്ധിത വിവാഹം ആയിരുന്നില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഈ സംഭവം അപ്രസക്തമായി.സത്യത്തിൽ ഖൈബർ യുദ്ധത്തിന് തൊട്ടു മുന്പായി സഫിയാ ബീവി നബിയെ സ്വപ്നത്തിൽ കണ്ടതായിപ്പോലും സഹീഹായ ഹദീസിൽ കാണാം :
عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي
നബിയെ സ്വപ്നം കാണുകയും അതിന്റെ പേരിൽ സഫിയയുടെ ഭർത്താവ് അവരെ അടിക്കുകയും ചെയ്തതായി സംഭവത്തിന്റെ രത്ന ചുരുക്കം (ത്വബരാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.
ഒരുപാട് നുണകളിൽ നിന്ന് മറ്റൊന്ന് കൂടി ഇവിടെ പൊളിഞ്ഞു.
(തുടരും )

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി -ഭാഗം മൂന്ന്



അള്ളാഹുവിന്‍റെ കണക്ക്‌ !!!!

ഈ കണക്ക് ഖുറാനില്‍ നിന്നുള്ളതാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്.
“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌ . ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌ . ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌ . മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികള്‍ ആയിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌ . തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌ . ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌ . അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌ . ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).
ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???    

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു: Rs.3,00,000
ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000
ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000
പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000
ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000
മാതാവിന്: 1/6 = Rs.50,000
പിതാവിന് 1/6 = Rs.50,000
മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000




ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല!
സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!!!
ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ?

മറുപടി :

നീതിയിൽ അടിസ്ഥിതമായ അനന്തരവാകാശ നിയമങ്ങളാണ് ഇസ്ലാമിലുള്ളത് . ഈ നീതി അനിൽകുമാർ വിശ്വസിക്കുന്ന ബൈബിളിൽ പോലും നിലവിൽ
ഇല്ലെന്നോർക്കണം.
Say to the Israelites, 'If a man dies and leaves no son, turn his inheritance over to his daughter. (27:8)
ഒരാൾക്ക്‌ ആണ്‍കുട്ടികൾ ഇല്ലെങ്കിൽ മാത്രം പെണ്‍ കുട്ടിക്ക് അനന്തരാവകാശം കിട്ടുമെന്നർത്ഥം. ഇതിലെന്ത് നീതി എന്ന് ചോദിക്കരുത്. ഇനിയും കാണുക:
Deuteronomy 21:
15 If a man has two wives, and he loves one but not the other, and both bear him sons but the firstborn is the son of the wife he does not love,
16 when he wills his property to his sons, he must not give the rights of the firstborn to the son of the wife he loves in preference to his actual firstborn, the son of the wife he does not love.
17 He must acknowledge the son of his unloved wife as the firstborn by giving him a double share of all he has. That son is the first sign of his father's strength. The right of the firstborn belongs to him.
ആദ്യത്തെ ആണ്‍ കുട്ടിക്ക് രണ്ടാമത്തെ ആണ്‍കുട്ടിയുടെ ഇരട്ടി കൊടുക്കണം എന്ന് രത്ന ചുരുക്കം . രണ്ടു പുരുഷ സന്തതികളുടെ ജീവിത സാഹചര്യങ്ങളും ബാധ്യതകളും ഏതാണ്ട് സമാനമായിരിക്കും എന്നിരിക്കെ ആദ്യ ജാതനായ മകന് ഇരട്ടി കിട്ടുമെന്നത് നീതി പൂർവ്വം അല്ലെന്നു മാത്രമല്ല ലോജികുള്ള നിയമം പോലുമല്ല.
അതേ സമയം നീതിയിലൂന്നി എത്ര മനോഹരമായാണ് ഇസ്ലാം അനന്തരാവാകാശ നിയമം പഠിപ്പിക്കുന്നത് എന്ന് കൂടി കാണുക:
4:11 يوصيكم الله في اولادكم للذكر مثل حظ الانثيين فان كن نساء فوق اثنتين فلهن ثلثا ماترك وان كانت واحدة فلها النصف ولابويه لكل واحد منهما السدس مما ترك ان كان له ولد فان لم يكن له ولد وورثه ابواه فلامه الثلث فان كان له اخوة فلامه السدس من بعد وصية يوصي بها او دين اباؤكم وابناؤكم لاتدرون ايهم اقرب لكم نفعا فريضة من الله ان الله كان عليما حكيما
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:11)
4:12 ولكم نصف ماترك ازواجكم ان لم يكن لهن ولد فان كان لهن ولد فلكم الربع مما تركن من بعد وصية يوصين بها او دين ولهن الربع مما تركتم ان لم يكن لكم ولد فان كان لكم ولد فلهن الثمن مما تركتم من بعد وصية توصون بها او دين وان كان رجل يورث كلالة او امراة وله اخ او اخت فلكل واحد منهما السدس فان كانوا اكثر من ذلك فهم شركاء في الثلث من بعد وصية يوصى بهااو دين غير مضار وصية من الله والله عليم حليم
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. ( 4:12)
സാമൂഹ്യ ക്രമങ്ങളെ പരിഗണിച്ച് നീതിയൂന്നിയ അനന്തരാവകാശ നിയമമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്‌ . ആണ്‍ സന്താനങ്ങൾ കുടുംബത്തിന്റെ ചുമതല വഹിക്കേണ്ടവർ ആയതിനാൽ അതുകൂടി പരിഗണിക്കുകയും അതേ സമയം യാതൊരു കുടുംബ ബാധ്യതയും ഏറ്റെടുക്കാൻ ചുമതലയില്ലാത്ത പെണ്‍ കുട്ടികൾക്ക് കൂടി സ്വത്തിൽ പുരുഷൻറെ പകുതി അവകാശം ഉണ്ടെന്നു യാതൊരു സംശയത്തിനു പഴുതില്ലാതെ സ്ഥാപിച്ചു നല്കുകുകയും ചെയ്യുകയാണ് ഇവിടെ. ഇതിൽ പഴുത് അന്വേഷിക്കുകയാണ് അനിൽ ചെയ്യുന്നത്.
സത്യത്തിൽ ഖുർആനിലെ കണക്കു പിഴച്ചിട്ടില്ല. ലളിതവും നേർക്ക് നേർക്കുള്ള അനന്തര സ്വത്ത് വിഭജനത്തിൽ വളരെ ആയാസ രഹിതമായി അവകാശം നിർണ്ണയിക്കാൻ കഴിയും വിധം ലളിതമായ അവകാശ നിയമങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. സങ്കീർണ്ണമായ ഒരു സ്വത്ത്‌ വിഭജന പ്രശ്നത്തിൽ ഉത്തരവും അല്പ്പം സങ്കീർണ്ണമായി എന്ന് മാത്രം. അവകാശികളുടെ എണ്ണം കൂടുമ്പോൾ അതിനാനുപാതികമായി ഓരോരുത്തര്ക്കും കിട്ടുന്ന വിഹിതവും ആനുപാതികമായി കുറയുമെന്നത് അടിസ്ഥാന പരമായ കാര്യമാണ്. ആനുപാതികം എന്ന വാക്കിനു ഞാൻ ഒന്നുകൂടി അടിവരയിടുന്നു. കാരണം അതാണ്‌ ഇസ്ലാം വിഭാവനം ചെയ്യുന്ന നീതി.
ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ ഒരുപ്രവാശ്യമെങ്കിലും വായിചിരുന്നുവെങ്കിൽ അനിലിനു ഈ പോസ്റ്റ്‌ ഇടേണ്ടി വരില്ലായിരുന്നു.ഇസ്ലാമിന്റെ മൌലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്.ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം.
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ തികയാതെ വരുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഛേദം വര്‍ധിപ്പിച്ചുകൊണ്ട്, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ അധികരിപ്പിക്കുകയാണ് വേണ്ടതെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ണിത വിഹിതങ്ങള്‍ നല്‍കാന്‍ ഓഹരികള്‍ തികയാതെ വരുമ്പോള്‍ വീതാംശം പൂര്‍ത്തീകരിക്കാനായി ഛേദം വര്‍ധിപ്പിക്കുന്നതിനാണ് ‘ഔല്‍’ എന്നു പറയുക. ‘ഔല്‍’ എന്നാല്‍ ‘അധികരിക്കല്‍’ എന്നര്‍ഥം.
അത് പ്രകാരം ഭർത്താവിന് 1/4 നു പകരം 1/5 ആണ് കിട്ടുക. അതായത് 25 % നു പകരം 20 %. പെണ്‍ മക്കൾക്ക്‌ 53.33% ശതമാനം.മാതാ പിതാക്കൾക്ക് 13.33 % വീതവും.
ഭർത്താവിന് 60000 കിട്ടും.
പെണ്മക്കൾക്ക് 160000കിട്ടും
മാതാവിനു 40000 കിട്ടും
പിതാവിന് 40000 കിട്ടും.
തൽക്കാലം അനിൽ കുമാർ പോക്കറ്റിൽ നിന്ന് ഒരു പൈസയും എടുക്കേണ്ടതില്ല.
ഇനി ഔലിനു (العول) പ്രാമാണിക അടിത്തറ ഉണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം.
حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَقِيلٍ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى جِئْنَا امْرَأَةً مِنَ الأَنْصَارِ فِي الأَسْوَاقِ فَجَاءَتِ الْمَرْأَةُ بِابْنَتَيْنِ لَهَا فَقَالَتْ يَا رَسُولَ اللَّهِ هَاتَانِ بِنْتَا ثَابِتِ بْنِ قَيْسٍ قُتِلَ مَعَكَ يَوْمَ أُحُدٍ وَقَدِ اسْتَفَاءَ عَمُّهُمَا مَالَهُمَا وَمِيرَاثَهُمَا كُلَّهُ فَلَمْ يَدَعْ لَهُمَا مَالاً إِلاَّ أَخَذَهُ فَمَا تَرَى يَا رَسُولَ اللَّهِ فَوَاللَّهِ لاَ تُنْكَحَانِ أَبَدًا إِلاَّ وَلَهُمَا مَالٌ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " يَقْضِي اللَّهُ فِي ذَلِكَ " . قَالَ وَنَزَلَتْ سُورَةُ النِّسَاءِ { يُوصِيكُمُ اللَّهُ فِي أَوْلاَدِكُمْ } الآيَةَ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " ادْعُوا لِيَ الْمَرْأَةَ وَصَاحِبَهَا " . فَقَالَ لِعَمِّهِمَا " أَعْطِهِمَا الثُّلُثَيْنِ وَأَعْطِ أُمَّهُمَا الثُّمُنَ وَمَا بَقِيَ فَلَكَ " .
(സുനൻ അബു ദാവൂദ് )
ഉഹ്ദു യുദ്ധത്തിൽ ഷഹീദായ ഒരാളുടെ വിധവ രണ്ടു പെണ്‍ മക്കളുമായി നബിയുടെ അടുക്കൽ വന്നു. അവരുടെ അമ്മാവൻ ഇവർക്ക് സ്വത്ത് ഒന്നും കൊടുക്കിന്നില്ലെന്നായിരുന്നു അവരുടെ പരാതി. നബി ആ പെണ്മക്കൾക്ക് മൂന്നിൽ രണ്ടും സ്ത്രീക്ക് എട്ടിൽ ഒന്നും ബാക്കിയുള്ള ഭാഗം അമ്മാവനും വിഹിതിച്ചു കൊടുത്തു. ഈ ഹദീസ് പ്രകാരം വിഹിതം വെച്ചതിനു ശേഷം മിച്ചം വരുന്നതിൽ നിന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളെ പരിഗണിക്കാം എന്ന് മനസ്സിലാവുന്നു.
ഹസ്രത്ത് അലി ( റ ) മിൻബരിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ എഴുന്നേറ്റു നിന്ന് ചോദിച്ചു. മരണപ്പെട്ട ഒരാൾക്ക്‌ ഒരു ഭാര്യയും രണ്ടു പെണ്‍മക്കളും മാതാപ്പിതാക്കളും ജീവിച്ചിരിപ്പുണ്ട് എങ്കിൽ സ്വത്ത് എങ്ങനെ വീതം വെയ്ക്കും? അലി ( റ ) പറഞ്ഞു. ഭാര്യയുടെ എട്ടിൽ ഒന്ന് വിഹിതം ഒൻപതിൽ ഒന്നാക്കുക!! (ഇബ്നു ഷുബാഹ്)
ഈ സംഭവം അൽ മിൻബരിയ്യാ എന്ന പേരിൽ അറിയപ്പെടുന്നു.ഖലീഫ ഉമർ ( റ ) യും സൈദ്‌ ബ്നു സാബിത് (റ ) യും നബി തന്നെയും ഇതേ പ്രകാരം ഔൽ പ്രയോഗിച്ചു വിധിചിരുന്നതായി ഹദീസുകളിൽ കാണാം. ഒരാൾക്ക്‌ അവകാശികൾ ആരുമില്ലെങ്കിൽ ആ ഗ്രാമത്തിലെ ഒരാളെ കണ്ടെത്താനും അല്ലെങ്കിൽ അയാൾക്ക് അകന്ന ബന്ധുക്കൾ ഉണ്ടോ എന്നന്വേഷിക്കുവാനും വരെ കല്പ്പിച്ച ഹദീസുകൾ വേറെയുമുണ്ട്. ഇത്തരം നൂറു നൂറു ഹദീസുകളിൽ നിന്നും നിർദ്ടാരണം ചെയ്യപ്പെട്ട കർമ്മ ശാസ്ത്ര വിധികളാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ. നോമ്പ്, ഹജ്ജു് തുടങ്ങിയ കർമ്മ ശാസ്ത്രങ്ങളുടെ വിശദീകരണം ഫിഖഹീ ഗ്രന്ഥങ്ങളിൽ കാണുന്നത് പോലെയാണ് ഇസ്ലാമിലെ അനന്തരാവകാശവും. ലക്ഷക്കണക്കിന്‌ ഹദീസുകൾ പരിശോധിച്ച് പൂർവ സൂരികളായ മുജ്തഹിദുകളായ ഇമാമുമാർ അനന്തരാവകാശ നിയമമുൾപ്പടെയുള്ള വിഷയങ്ങളിൽ ഇസ്ലാമിന്റെ വിധി വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തിൽ വിമർശകർ ആശങ്കപ്പെടെണ്ട കാര്യമില്ല.
ഇനി അനിൽ വിശ്വസിക്കുന്ന ബൈബിളിൽ വളരെ വ്യക്തമായി തന്നെ കണക്ക് അറിയാത്ത ദൈവത്തെയാണ്‌ കാണാൻ കഴിയുക:
1) "... Jehoiachin was 18 years old, when he began to reign Jerusalem, and he reigned for 3 months and 10 days" (2nd Kings, Ch. No 24, Verse No 8)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക:
‘Jehoiachin was 8 years old when he began to reign and he reigned for 3 months, 10 days"
ചോദ്യം, സത്യത്തിൽ വയസ്സ് 18 ആയിരുന്നോ അതോ എട്ടായിരുന്നോ?
2) " In Solomon’s temple, in his molten sea, he had 2000 baths"
(1st Kings, Ch. No 7, Verse No 26)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക
"......he had 3000 baths " ( 2nd Chronicles, Ch. No 4, Verse No 5)
ചോദ്യം,ശരിയായ എണ്ണം എത്രയാണ്? 2000 ആണോ അതോ മൂവ്വായിരമോ?
3)‘Basha, he died in the 26th year of reign of Asa.’ (First Kings, Ch. No. 15, Verse No. 33)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക:
"Basha invaded Judah in the 36th years of the reign of Asa (2nd Chronicles Ch. No 16, Verse No 1)
ചോദ്യം, 26 ആണോ 36 ആണോ ശരി. അതോ രണ്ടു പ്രാവശ്യം മരിച്ചോ?
4) "There were 200 singing men and women " (Ezra Ch. No. 2, Verse No. 65)
‘There were 245 singing men and women.’ ( Nehemiah Ch. No. 7, Verse No. 67)
ചോദ്യം, പാട്ടുകാരുടെ എണ്ണം 200 ആണോ അതോ 245 ആണോ?
ഇനിയുമൊരുപാട് കണക്കിലെ വൈരുദ്ധ്യങ്ങൾ ബൈബിളിലുണ്ട്. ഓരോന്നും പരാമർശിക്കാൻ നിന്നാൽ ഈ പോസ്റ്റ്‌ സുദീർഘമായി പോവും. അത് കൊണ്ട് അനിൽ ഇസ്ലാമിനെ വിമർശിക്കുന്നതിനു മുന്പ് ബൈബിൾ ഒന്ന് കൂടി വായിക്കുക.
( തുടരും)