2014, ജൂലൈ 22, ചൊവ്വാഴ്ച

ഫലസ്തീൻ ആരുടെ വാഗ്ദത്ത ഭൂമി?


ചരിത്രപരമായി ജൂതരെ ലോകത്താകമാനം പീഡിപ്പിച്ചത് മദ്ധ്യകാല ക്രിസ്ത്യൻ ഭൂരിപക്ഷ യൂറോപ്പിൽ ആണെന്ന് മുന്പ് വിശധീകരിച്ചല്ലോ? തങ്ങളുടെ പൂർവ്വികരുടെ പീഡനത്തെ കുറിച്ച് അസത്യ പ്രചാരകരായ മൌനം പാലിച്ചതും നാം കണ്ടതാണ്. എത്രത്തോളമെന്നു വെച്ചാൽ തിരു സഭകളുടെ കുരിശു യുദ്ധങ്ങൾ പോലും ക്രിസ്ത്യൻ മതവുമായി ബന്ധമില്ലാത്തതാണ് എന്ന വിചിത്ര വാദങ്ങൾ നിരത്തി ഒളിച്ചോടുകയാണ് ചെയ്തത് .
അവരുടെ ഒളിചോട്ടം ഒരു നാണക്കേടായി അവിടെ നില. നിൽക്കുമ്പോൾ തന്നെ വാഗ്ദത്ത ഭൂമിയുടെ കഥ പറഞ്ഞ് ഇസ്രായേലിന്റെ അധിനിവേശ അക്രമങ്ങളെ ന്യായീകരിക്കാൻ ആണ് പിന്നീട് ശ്രമിച്ചത്. ഇസ്രയേൽ ജൂതന്മാരുടെ വാഗ്ടത്ത ഭൂമിയാണ്‌, അതിനാൽ തന്നെ ഇസ്രായേലിനെ അന്ഗീകരിക്കണമെന്ന വാദം ഒന്ന് പരിശോധിക്കാം.
വാഗ്ദത്ത ഭൂമിയെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ബൈബിളിൽ വാഗ്ദത്ത ഭൂമി ജൂതന്മാർക്കാണ് എന്നൊരു പരാമർശമേയില്ല . മറിച്ച് അബ്രാഹാമിന്റെ സന്തതികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി എന്ന പരാമർശമേ കാണൂ. ചില സാമ്പിളുകൾ കാണുക:
" അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും" (ഉൽപ്പത്തി 24:6-8)
"ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും" (ഉൽപ്പത്തി 28:15) (യഹോവ യാക്കൊബിനോട് )
"അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു
പറഞ്ഞു. (ഉൽപ്പത്തി 50:24)
"അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു"
(പുറപ്പാട് 33:1)
"മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?" (സംഖ്യാ പുസ്തകം 11:12)
"അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ"
(സംഖ്യാ പുസ്തകം 32:11)
" നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ" (ആവര്ത്നം 6:18)
ബൈബിളിൽ വാഗ്ദത്ത ഭൂമിയെ കുറിച്ച് പരാമര്ശിച്ചതെല്ലാം അബ്രാഹാമിനെയും സന്തതികളെയും ബന്ധപ്പെടുത്തി മാത്രമാണ് . സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9
അപ്പോൾ ബൈബിളിൽ നിന്ന് വളരെ വ്യക്തമാണ് അബ്രഹാമിന്റെ സന്തതികൾ ആണ് വാഗ്ദത്ത ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടവർ എന്ന്. സന്തതി എന്ന വാക്കിന്റെ അർത്ഥം വളരെ വ്യക്തവുമാണല്ലോ? ഇനി ഇന്നത്തെ ജൂതന്മാർ അബ്രഹാമിന്റെ സന്തതികൾ ആണോ എന്ന് കൂടി പരിശോധിക്കാം.
ഇന്നത്തെ ജൂതരും അബ്രഹാമിന്റെ സന്താന പരമ്പരയും തമ്മിലെന്ത് ?
ഇന്നത്തെ ജൂത ജനസംഖ്യ വിവിധ ജനിതക പാരമ്പര്യം പേറുന്നവരാണ് എന്നതാണ് സത്യം. ഉദാഹരണത്തിന് ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ് . നാസി ജർമ്മനിയിലെ കൂട്ടക്കൊലയ്ക്ക് മുന്പ് ലോകത്തെ ജൂതന്മാരിൽ 92% വും ഇവരായിരുന്നു . അവർ കിഴക്കൻ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും പിൽക്കാലത്ത് ജൂത വിശ്വാസം പിന്തുടർന്നവരാണ്. പല ജനിതക പഠനങ്ങളും ഇവരുടെ യൂറോപ്പിയൻ ബന്ധം സ്ഥിരീകരിച്ചതാണ് . 2013 maternal lineage ൽ പുറത്ത് വന്ന പഠനങ്ങൾ പോലും ഇവരുടെ യൂറോപ്പിയൻ ജനിതക ബന്ധം തെളിയിച്ചു കഴിഞ്ഞു. ന്യൂസ് ഇവിടെ കാണാം.http://goo.gl/7wuVB7
ആൽബർട്ട് ഐൻസ്റ്റീൻ പോലും ഈ വിഭാഗക്കാരൻ ആണ്.
പിന്നെ ശേഷിക്കുന്ന Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ഇനി വാഗ്ദത്ത ഭൂമി ഇവരുടെ അവകാശമാണ് എന്ന് വാദിച്ചാൽ തുല്യമായ അവകാശം അതേ ജീനുകൾ സിരകളിൽ ഓടുന്ന അറബ് മുസ്ലിംകൽക്കും ക്രിസ്ത്യാനികൾക്കും കൊടുക്കേണ്ടി വരും . ഫലസ്തീനിലെ കൃസ്ത്യാനികൾ ഇതേ അഭിപ്രായക്കാരാണ്.
ബൈബിൾ പ്രകാരം വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്താന പരംബരയ്ക്കാണ് . ക്രിസ്ത്യാനിക്കും , മുസ്ലിമിനും ജൂതനും ഒരുപോലെ അവകാശപ്പെട്ട മണ്ണ് . ജനിതക ബന്ധം മറച്ചു വെച്ച് ഇനി വചനങ്ങൾ ദുർ വ്യാഖ്യാനിച്ചു മുസ്ലിംകളെ ഒഴിവാക്കാൻ ശ്രമിച്ചാൽ അതേ ബൈബിൾ പരിചയപ്പെടുത്തുന്ന യേശുവിനെ നിഷേധിക്കുന്ന ജൂതരും ഔട്ട്‌ ആകും .
ജൂതരെ അകത്താക്കാൻ ശ്രമിച്ചാൽ അറബ് മുസ്ലിംകളും അകത്താകും. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമിയുടെ യഥാർത്ഥ അവകാശികൾ അബ്രഹാമിന്റെ ഇനി ജൂത- മുസ്ലിംകളേക്കാൾ അറബ് ക്രിസ്ത്യാനികൾക്കാണ് യോഗ്യത എന്ന് വാദിച്ചാൽ അബ്രഹാമിന്റെ പരിചേദന മാതൃക പൌലോസിന്റെ വാക്ക് കേട്ട് ഒഴിവാക്കിയവര്ക്ക് എന്ത് അബ്രഹാമിന്റെ പാരമ്പര്യം. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്തതികളുടെ ജനിതകവുമായി ബന്ധപ്പെട്ടു കിടയ്ക്കുന്നു. അതിൽ ജൂതരിലെ ചെറിയ ന്യൂനപക്ഷവും ഭൂരിപക്ഷം വരുന്ന അറബ് മുസ്ലിംകളും കുറച്ചു അറബ് ക്രിസ്ത്യാനികളും പെടുന്നു.
ഗ്രാമഫോണ്‍ എന്ന മലയാള സിനിമയിലെ മലയാളി ജൂത കുടുംബം വാഗ്ദത്ത ഭൂമി സ്വപ്നം കണ്ടു ഇസ്രായേലിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയത് പോലെ ലോകത്ത് പല ഭാഗത്തുമുള്ള ജൂതർക്കായി മാത്രം ഒരു വാഗ്ദത്ത ഭൂമി ദൈവം ആർക്കും വാഗ്ദാനം ചെയ്തതായി. തെളിയിക്കാൻ ആർക്കും കഴിയില്ല . അതിന്റെ പേര് പറഞ്ഞു നടത്തുന്ന മനുഷ്യക്കുരുതി ആഘോഷിക്കുന്നവർ ആ രക്തത്തിൽ പങ്കുകാരാണ് .
അപ്പോൾ ദൈവത്തിന്റെ വാഗ്ദത്തം പുലർന്നില്ലെ?
ചരിത്രം പരിശോധിച്ചാൽ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലർന്നു കഴിഞ്ഞിരിക്കുന്നു. BC 1004 -965 കാല ഘട്ടത്തിൽ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകൻ സോളമൻ രാജാവ് പിൽക്കാലത്ത് ഫലസ്തീനിൽ ഭരണം നടത്തുകയുണ്ടായി.അണ്ടനും അടകോടനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാൽ കൊടുക്കാൻ അങ്ങനെയൊരു വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികൾക്കാണ് . അവരാവട്ടെ ജൂതർ മാത്രമല്ല.
ജൂതരുടെ വാഗ്ദത്ത ഭൂമിയുടെ (?) പേരിൽ നടത്തുന്ന നരനായാട്ടിനു പ്രാമാണിക അടിസ്ഥാനം നിരത്തുന്നവരുടെ വികലവാദങ്ങൾ ഏവർക്കും മനസ്സിലായല്ലോ? അനിലിനെ പോലുള്ളവർ എത്ര വീണ് ഉരുണ്ടിട്ടും കാര്യമില്ല . കൂടുതൽ ഉരുണ്ടാൽ കൂടുതൽ മണ്ണ് തടിക്ക് പറ്റുമെന്ന് മാത്രം.


ആ വിഷയം അവിടെ നില്‍ക്കട്ടെ, ഇനി ഈ വിഷയത്തിന്‍റെ മറ്റൊരു വശം കൂടി പരിശോധിക്കാം. ബൈബിളിലെ ഈ വാഗ്ദത്ത ഭൂമിയില്‍ വിശ്വസിക്കാത്ത ചിലര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുവാന്‍ ഉന്നയിക്കുന്ന ഒരു മുടന്തന്‍ ന്യായമാണ് 4500 വര്ഷം മുന്‍പ് ജൂതന്മാര്‍ അവിടെ താമസിച്ചിരുന്നു എന്നത്.ഈ വാദത്തെ ഒന്ന് പോസ്റ്റ്‌ മോര്‍ട്ടംചെയ്യാം . രണ്ടു ചോദ്യങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്

ഒന്ന്, നാലായിരത്തി അഞ്ഞൂര്‍ വര്ഷം മുന്പ് ജീവിച്ചിരുന്നവരുടെ തലമുറയാണോ ഇന്നത്തെ ഇസ്രായേല്‍ ?
രണ്ട്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലധികമായി ഫലസ്തീനില്‍ ജീവിച്ചവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ലേ ?
ഇന്നത്തെ ജൂതന്മാരും ഇസ്രായേല്‍ സന്തതികളും തമ്മില്‍ കാര്യമായി ബന്ധമില്ല. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ജൂതന്മാരില്‍ 92% വും യൂറോപ്പ്യന്‍, റഷ്യന്‍ പാരമ്പര്യം പേറുന്നവര്‍ ആണ്. അതായത് അവരൊക്കെ യൂറോപ്പിയന്‍ രാജ്യങ്ങളുടെയും റഷ്യയുടെയും പൌരന്മാര്‍ ആയിരുന്നുവെന്ന്. സ്വാഭാവികമായും അവര്‍ ജീവിക്കേണ്ടത് അതാത് രാജ്യങ്ങളില്‍ ആണ്. ആ രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്പര്യമോ സൌകര്യമോ ഇല്ലെങ്കില്‍ അന്യന്‍റെ ഭൂമി കയ്യേറി അധികാരം സ്ഥാപിക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ ആരും എന്നോട് വിയോജിക്കും എന്ന് തോന്നുന്നില്ല. ശേഷിക്കുന്ന ഏതാനും ശതമാനം അബ്രഹാമീ സന്തതികളെ ഫലസ്തീനില്‍ ഉള്‍ക്കൊള്ളുന്നതിന് ആരും എതിര് നില്‍ക്കുമെന്ന് തോന്നുന്നില്ല കാരണം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജൂതരെ സംരക്ഷിച്ച ഒരേയൊരു വിഭാഗം അറബ് മുസ്ലിംകളും മുസ്ലിം ഭരണാധികാരികളും മാത്രമാണ്. ഇറാനിലും യമനിലും മറ്റു പല മുസ്ലിം രാജ്യങ്ങളിലും ന്യൂനപക്ഷമായ ജൂതര്‍ സുരക്ഷിതമായി ജീവിക്കുന്നുണ്ട് എന്നോര്‍ക്കണം . എട്ടോ പത്തോ ശതമാനം ജൂതര്‍ ഫലസ്തീനില്‍ താമസിക്കുന്നതിന്‍റെ പേരില്‍ ഒരു ഫലസ്തീനിയും യുദ്ധ പ്രഖ്യാപനം നടത്തില്ല.

4500 വര്ഷം മുന്പ് ജീവിച്ചിരുന്നു . അതിന്?
നാലായിരത്തി അഞ്ഞൂറ് വര്‍ഷം മുന്പ് ജീവിച്ചിരുന്ന ഏതാനും ജൂത തലമുറയുടെ പിന്‍ മുറക്കാര്‍ ഏതാനും ശതമാനം മാത്രമാണ് ഇന്നുള്ളത്. എന്നിരുന്നാല്‍ പോലും ഈ വാദത്തിന്‍റെ ലോജിക് ഒന്ന് പരിശോധിച്ച് നോക്കാം.
അമേരിക്ക റെഡ് ഇന്ത്യന്‍സിന് വിട്ടു കൊടുക്കുമോ ?
60000 വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ അമേരിക്കയില്‍ താമസമാക്കിയ റെഡ് ഇന്ത്യന്‍സ് ആണ് അമേരിക്കയിലെ യഥാര്‍ത്ഥ പൌരന്മാര്‍. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില്‍ കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല്‍ നാല് , അഞ്ചു നൂറ്റാണ്ടുകള്‍ മാത്രം.
ഇന്നത്തെ ഫലസ്തീനികള്‍ ഇതിന്‍റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല്‍ അതിനേക്കാള്‍ പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്‍സ് അമേരിക്ക വേണമെന്ന് പറഞ്ഞാല്‍ വിട്ടു കൊടുക്കുമോ ?
ഇംഗ്ലണ്ട് ആരുടെ ഭൂമി ?
ക്രിസ്തുവിനു 4000 വര്‍ഷം മുന്‍പാണ് neolithic കര്‍ഷകര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് Spain, Dordogne ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില്‍ അധികവും മധ്യ യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്‍റെ പഴയ പൌരന്മാര്‍ക്ക് വിട്ടു കൊടുക്കുമോ ?
ഓസ്ട്രേലിയ അബോരിജിന്‍സിനു വിട്ടു കൊടുക്കുമോ ?
വെളുത്ത ഓസ്ട്രെലിയയുടെ പുറകില്‍ ഒരു കറുത്ത ചരിത്രമുണ്ട് . ആഫ്രിക്കയില്‍ നിന്ന് ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്കു മുന്പ് ഓസ്ട്രേലിയയില്‍ വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്‍സ്. അബോരിജിന്‍സിനു ഓസ്ട്രെലിയ വിട്ടു കൊടുക്കാന്‍ ഇന്നത്തെ ലോകം തയ്യാറാവുമോ ?
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര്‍ അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ ? അവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നും രക്ഷയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ആണെന്നും ഓര്‍ക്കണം.
ഇവിടെ വിഷയം ആയിരക്കണക്കിന് വര്ഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില്‍ കുറയാത്ത ഫലസ്തീനികള്‍ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്‍ക്ക് തിരിച്ചു ഫലസ്തീനില്‍ കയറാന്‍ അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില്‍ ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള്‍ തുടരുന്നു. ഈ ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇല്ലേ ? .
ഐക്യരാഷ്ട സഭയുടെ പ്രമേയങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേലിനു ഒന്നാം സ്ഥാനമാണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചുരുങ്ങിയത് 32 തവണയാണ് ഇസ്രായേല്‍ ഐക്യരാഷ്ട സഭയെ പുല്ലു വില കല്‍പ്പിക്കാതെ ഫലസ്തീന് മേല്‍ കടന്നു കയറ്റം നടത്തിയത്. ഇപ്പോഴും തുടരുന്നു. ഇതിനെയൊക്കെ ന്യായീകരിക്കാനും ചില പേനയുന്തികള്‍ ഉണ്ടെന്നുള്ളത് ലജ്ജാകരമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ