2014, ജൂലൈ 23, ബുധനാഴ്‌ച

നബി മദ്യപിക്കുമായിരുന്നോ ? അനിലിന്‍റെ മറ്റൊരു നുണ പൊളിയുന്നു

ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമാണെന്ന് അമുസ്ലിംകള്‍ക്ക് വരെ അറിയുന്ന കാര്യമാണ്. അതേ സമയം അനില്‍ കുമാര്‍ എന്ന കപട മിഷനറി ഇസ്ലാമിന്‍റെ പ്രവാചകന്‍ ഒരു മദ്യപാനി ആയിരുന്നു എന്ന നുണ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ ? ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പച്ച നുണയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുമെങ്കിലും അനില്‍ കുമാര്‍ എന്ന വ്യാജാരോപണ വിദഗ്ദ്ധന്‍റെ തനി നിറം ഒന്ന് തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
ആമുഖമായി മറ്റൊരു കാര്യം പറയട്ടെ. അനില്‍ ഒരു മുസ്ലിം അല്ലെങ്കില്‍ കൂടി ഒരു വിശ്വാസി ആണെന്ന് ആണല്ലോ അവകാശ വാദം. ഒരു വിശ്വാസിക്ക് എങ്ങനെയാണ് ഇങ്ങനെ പച്ച നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നത് ? പരലോക മോക്ഷമാണ് ആത്മീയതയില്‍ വിശ്വസിക്കുന്നവരുടെ ലക്‌ഷ്യം. നുണ പറഞ്ഞു കൊണ്ട് ആത്മീയ മോക്ഷം കൈവരിക്കാമെന്നു ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കരുതുന്നുണ്ടാവില്ല.
ഇനി അനിലിന്‍റെ ആരോപണം പരിശോധിക്കാം
നബി (സ) നബീദ് എന്ന പാനീയം കുടിചിരുന്നതായി സഹീഹ് മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഏതാനും ഹദീസുകളില്‍ കാണാം. ഈ നബീദ് ആണ് നബി മദ്യപിക്കുമായിരുന്നു എന്ന ആരോപണത്തിന് തെളിവായി ആകെ ആരോപിക്കുന്നത്. അതേ സമയം ഈ ആരോപണത്തെ ഖണ്ഡിക്കുന്നതും മദ്യത്തെ വളരെ ശക്തമായി വിരോധിച്ചതുമായ നൂറു കണക്കിന് ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നിട്ടും തന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ നുണ പലവട്ടം ആവര്‍ത്തിച്ചു സത്യമാക്കാനുള്ള ശ്രമത്തിലാണ് ടിയാന്‍.
അനില്‍ ഉദ്ദരിച്ച ഒന്ന് രണ്ടു ഹദീസുകള്‍ ആദ്യം കാണാം.
സുമാമയില്‍ നിന്ന് നിവേദനം " ഞാന്‍ ആയിഷയെ കണ്ടപ്പോള്‍ നബീദിനെ (നബി കുടിക്കുമായിരുന്ന) കുറിച്ച് അന്വേഷിച്ചു . ആയിഷ ഒരു അഭിസീനിയക്കാരിയായ പരിചാരകയെ വിളിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു" അവളോട്‌ ചോദിക്കുക. കാരണം അവള്‍ ആണ് നബിക്ക് നബീദ് തയ്യാറാക്കുന്നത്" അബിസീനിയക്കാരിയായ പരിചാരക പറഞ്ഞു " ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ രാത്രി നബീദ് തയ്യാറാക്കി മൂടി വെയ്ക്കുകയും പ്രവാചകന്‍ രാവിലെ അതില്‍ നിന്ന് കുടിക്കുകയുമാണ് ചെയ്യാറ് ( സഹീഹ് മുസ്ലിം Book 023, Number 4976)
ഈ ഹദീസ് കൂടാതെ ഒന്ന് രണ്ടു സമാനമായ ഹദീസുകള്‍ കൂടി അനില്‍ തന്‍റെ വാദം തെളിയിക്കാന്‍ ആയി ഉദ്ദരിക്കാറുണ്ട്. ഇനി ആരോപണത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം.
അനില്‍ കേവലം തെറ്റിദ്ധാരണയുടെ പേരില്‍ ഉന്നയിക്കുന്ന ആരോപണം അല്ലെന്നു മനസ്സിലാക്കുക. കാരണം ഈ ഉദ്ദരിചിരിക്കുന്ന ഹദീസ് വിവരിക്കുന്ന അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ പരിശോധിക്കുക. അതിപ്രകാരമാണ്‌
അദ്ധ്യായം 8 - ലഹരിയില്ലാത്ത കടുപ്പമില്ലാത്ത നബീദ് അനുവദനീയം (മലയാളം)
PERMISSIBILITY TO USE NABIDH WHICH IS NOT STRONG AND HAS NOT TURNED INTO INTOXICANT (ഇംഗ്ലീഷ്)
باب إباحة النبيذ الذي لم يشتد ولم يصر مسكرا (അറബി) http://goo.gl/IHi88r
അതായത് ഉദ്ദരിച്ച ഹദീസിന്‍റെ അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ തന്നെ ലഹരി ഇല്ലാത്ത നബീദ് അനുവദനീയം ആണെന്നാണ്‌. ഒരു അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ മറച്ചു വെച്ച് കൊണ്ട് വ്യാജാരോപണം നടത്താന്‍ മാത്രം കാപട്യം ഒരു മനുഷ്യന് ഉണ്ടെന്നു മനസ്സിലാക്കുക. ഇവരുടെയൊക്കെ വിശ്വസത്തിന്‍റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ഞാനീ മറുപടി പോസ്റ്റ്‌ തയ്യാറാക്കുന്നത്.
നബി കുടിച്ചിരുന്ന നബീദ് ലഹരി ആവാത്ത നബീദ് ആയിരുന്നു എന്ന് ഈ അദ്ധ്യായത്തില്‍ നിന്ന് തന്നെ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും. കാരണം നബീദ് വെറും പഴചാറു മാത്രമാണ്. അത് ലഹരി ആവുന്നത് Fermentation നടന്നു കഴിയുമ്പോള്‍ മാത്രമാണ്. സാധാരണ ഗതിയില്‍ Fermentation നടക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. കാരണം Fermentation ഒരു പഞ്ചസാരയെ ലഹരിയാക്കി മാറ്റുന്ന ഒരു മെറ്റബോളിക്ക് പ്രക്രിയയാണ്. വളരെ സാവകാശത്തില്‍ മാത്രമേ ഈ പ്രക്രിയ നടക്കൂ. അതും ഓക്സിജന്‍റെ അസാന്നിധ്യത്തില്‍ !
നബി കഴിച്ചിരുന്ന നബീദ് രാത്രി തയ്യാറാക്കി പകല് കഴിക്കുന്ന നബീദ് ആയിരുന്നുവെന്ന് മുകളില്‍ ഉദ്ദരിച്ച ഹദീസില്‍ തന്നെ കാണാം. ഇതേ കാര്യം വിശദീകരിക്കുന്ന വേറെയും ഹദീസുകള്‍ ഉണ്ട്. ഒന്ന് കൂടി കാണാം
Book 023, Number 4977:
'A'isha reported: We prepared Nabidh for Allah's Messenger (may peace be upon him) in a waterskin, the upper part of which was tied and it (the waterskin) had a hole (in its lower part). We prepared the Nabidh in the morning and he drank it in the evening and we prepared the Nabidh in the night, and he would drink it in the morning. (സഹീഹ് മുസ്ലിം )
അതായത് രാത്രിയോ രാവിലെയോ തയ്യാറാക്കുന്ന നബീദ് വൈകീട്ടോ രാവിലെയോ ആയിരുന്നു നബി കുടിച്ചിരുന്നത് എന്ന്. അതായത് ലഹരിയാവാന്‍ വേണ്ട സമയം വരെ കാത്തിരുന്നില്ലെന്നു വ്യക്തം . ഇത്ര വ്യക്തമായി പറഞ്ഞ കാര്യമാണ് നുണ പ്രചരിപ്പിക്കാന്‍ വേണ്ടി അനില്‍ ദുരുപയോഗം ചെയ്യുന്നത്. ഇയാളുടെ ആത്മാര്‍ഥത വായനാക്കാരുടെ വിലയിരുത്തലിനു വിടുന്നു.
ഇനി ലഹരിയായ നബീദിനെ കുറിച്ച് നബി എന്ത് പറയുന്നു എന്ന് കൂടി കാണുക.
അബൂ ഹുറൈറ (റ) നിവേദനം - " നബി നോമ്പ് എടുക്കാറുണ്ടെന്നു എനിക്കറിയാമായിരുന്നു. നബിക്ക് നബീദ് നല്‍കുവാന്‍ വേണ്ടി നോമ്പ് എടുക്കാത്ത ഒരു ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു. അങ്ങനെ ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ ലഹരിയായിക്കഴിഞ്ഞ നബീദ് നബിക്ക് നല്‍കി. നബി എന്നോട് പറഞ്ഞു " ഇതാ ചുമരിലേക്കു വലിച്ചെറിയുക. ഈ പാനീയം അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കാത്തവരുടെ പാനീയമാണ് "
(സുനന്‍ അബൂ ദാവൂദ് Book Number 26:: Hadith # 3707)
ഹദീസ് പരിശോധിക്കേണ്ടാവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.http://goo.gl/LEuqVc ഇംഗ്ലീഷ് പരിഭാഷയില്‍ Fermented എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. Fermentation സംഭവിച്ച നബീദ് വലിച്ചെറിയാന്‍ കല്‍പ്പിച്ച നബിയെ കുറിച്ചാണ് അനില്‍ കുമാര്‍ ഈ പച്ച നുണ പറയുന്നത് എന്നോര്‍ക്കണം. ഇയാള്‍ ഒരു വിശ്വാസി പോലും അല്ലെന്നു ഒരാള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ